കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തനം അമ്പത് വർഷം പൂർത്തിയാക്കുകയാണല്ലോ. നമുക്കത് സമുചിതമായി ആഘോഷിക്കേണ്ടേ? അതേക്കുറിച്ചാലോചിക്കാൻ നമുക്കൊന്ന് ഒത്തുകൂടിയാലെന്താ? അടൂർ ഗോപാല കൃഷ്ണൻ, കെ പി കുമാരൻ, കുളത്തൂർ ഭാസ്കരൻ നായർ, മീര സാഹിബ്, എം എഫ് തോമസ്, ചെലവൂർ വേണു, ശ്രീരാം മേനോൻ, ജോസ് തെറ്റയിൽ, പി എൻ നാരായണൻ, പി എം മുരളീധരൻ, ജോർജ് മാതു, രാജശേഖരൻ പിള്ള, ചന്ദ്രസേനൻ, …………………… ഇപ്പോഴും ഫിലിം സൊസൈറ്റി പ്രവർത്തനത്തിൽ സജീവമായവർ, കാമ്പസ് ഫിലിം ക്ലബ് സംഘാടകർ, എല്ലാവരും വേണം. ഐ എഫ് എഫ് കെ-യ്ക്ക് വരുമല്ലോ? ഇല്ലെങ്കിലും വരിക. 14ന് ഞായറാഴ്ച എവിടെയെങ്കിലും നമുക്ക് കൂടാം. സംഘാടകരോ ക്ഷണിതാക്കളോ ഇല്ല. പരിചയത്തിലുള്ളവരും സുഹ്രുത്തുക്കളുമായുമെല്ലാം ഈ സന്ദേശം പങ്കിടുക.
തിരുവനന്തപുരത്ത് കാണാമെന്ന് പ്രതീക്ഷിക്കുന്നു.
ബന്ധപ്പെടേണ്ട പൊതു നമ്പർ സർഗ്ഗയുടെ പ്രസിഡണ്ട്, പി ടി രാമകൃഷ്ണൻ 9447734830.
No comments:
Post a Comment