
‘ഞാൻ ഒരു പുസ്തകം മാട്ടി’.
‘നീ ശിങ്കക്കുട്ടി’
ഒരു ഗ്രന്ഥാലയത്തിൽ നിന്ന് പുസ്തകം മോഷ്ടിച്ച ഒരുവനും സുഹൃത്തും തമ്മിൽ നടന്ന സംഭാഷണമാണിത്.സർഗ്ഗയുടെ ശേഖരത്തിൽ നിന്ന് കൊണ്ട് പോയ
film and reality,cinema as art, our films their films എന്നീ മൂന്ന് പുസ്തകങ്ങൾ ഇപ്പോഴും തിരിച്ച് കിട്ടാത്തത് കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം ഓർക്കാനിടയായത്. പുസ്തകങ്ങൾ അംഗങ്ങൾ വായിക്കാനെടുത്തതാണ്. തിരിച്ച് നല്കിയില്ല. അന്വേഷിച്ചപ്പോൾ അത് മറ്റൊരാൾ കൊണ്ട് പോയി എന്ന മറുപടിയാണ് ലഭിച്ചത്.ആരാണ് കൊണ്ട് പോയതെന്ന് ഓർമ്മയുമില്ലത്രേ. പുസ്തകം സ്വന്തമാക്കിയ ആളും മുകളിൽ പറഞ്ഞ പുസ്തകം മാട്ടിയയാളും തമ്മിൽ എന്ത് വ്യത്യാസം?