Tuesday, 26 August 2014


പ്രധാനപ്പെട്ട അറിയിപ്പ്

ആഗസ്റ്റ് 3 ലോകസൗഹൃദദിനത്തിൽ സർഗ്ഗയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോഴത്തെ ചിലരും ഒത്തുചേരുകയുണ്ടായി.  ഇന്ന് ജീവിതത്തിന്റേയും ലോകത്തിന്റേയും പല ഭാഗത്ത് എത്തി നില്ക്കുന്ന സർഗ്ഗക്കാർ വർഷങ്ങൾക്ക് മുൻപുണ്ടായ സൗഹൃദം പുതുക്കാൻ നേരിട്ടും മനസ്സ് കൊണ്ടും എത്തി. സർഗ്ഗയുമായി അവരോരുത്തരും പുലർത്തിയ ബന്ധം അയവിറക്കിയതോടൊപ്പം അത് ഇനിയും മുന്നോട്ട് കൊണ്ട് പോകണമെന്ന്ചിലരെങ്കിലും ആഗ്രഹിക്കുകയും ചെയ്തു.

2015ൽ സർഗ്ഗ നാല്പതാം വർഷത്തിലേക്കും കേരളത്തിലെ ഫീലിം സൊസൈറ്റി പ്രസ്ഥാനം അൻപതാം വർഷത്തിലേക്കും എത്തുകയാണ്‌.അത് സമുചിതമായി ആഘോഷിക്കണം. അതിന്റെ ഭാഗമായി ഒരു ചലച്ചിത്രം നിർമ്മിക്കാനും, സ്വന്തമായി ഒരു പ്രദർശനശാല പണിയാനും പദ്ധതിയുണ്ട് കുട്ടികളുടെവിഭാഗം,കാമ്പസ്ഫീലിംക്ളബ്ബ്,ആസ്വാദനക്യാമ്പുകൾ,ചലച്ചിത്രോത്സവങ്ങൾ, സർഗ്ഗവേദി എന്നിവ വഴി സർഗ്ഗയിലൂടെ ആയിരക്കണക്കിന്‌ ആളുകൾ  കടന്നുപോയിട്ടുണ്ട്.അവരെയെല്ലാവരേയും ഈ അപൂവ്വ മുഹൂർത്തത്തിൽ ഒത്തുചേർക്കണം.എല്ലാവർക്കും ക്ഷണം അയക്കാൻ, ദൗർഭാഗ്യവശാൽ, മിക്കവരുടേയും വിലാസം സർഗ്ഗയിൽ നിന്ന് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അത് കൊണ്ട് ഈ കുറിപ്പ് കാണുന്നവർ തങ്ങളെ ബന്ധപ്പെടാനുള്ള ഇ-മെയിൽ/തപാൽ വിലാസം, മൊബൈൽ നമ്പർ അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു.

പി.ടി .രാമകൃഷ്ണൻ                                                                                                                 

പ്രസിഡണ്ട്

26-8-2014                                                                                                                         

മൊബൈൽ:9447734830

E mail: sargafilmsociety.pnr@gmail.com

Facebook: sarga.filmsociety@facebook.com

Blog:sargafs.blogspot.com                                                                              

ഈ അറിയിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കു വെക്കുകയും ചെയ്യുക.

No comments:

Post a Comment